കാർഷികനിയമം നടപ്പാക്കണമെന്ന ഹർജി തള്ളി
Wednesday, October 28, 2020 12:27 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം അടിയന്തരമായി നടപ്പിലാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹിന്ദു ധർമ പരിഷത് എന്ന സംഘടനയാണ് ഇക്കാര്യത്തിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ഒരു നിയമം നടപ്പിലാക്കുന്നതിനായി പൊതുവായ ഒരു നിർദേശവും നൽകാനാവില്ലെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.