ഭരണഘടനയുടെ വിജയം: പി.എസ് ശ്രീധരൻപിള്ള
Sunday, May 30, 2021 12:29 AM IST
ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 80 ഃ 20 അനുപാതത്തിൽ നൽകിയിരുന്ന കേരള സർക്കാരിന്റെ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ഭരണഘടനാ കൽപ്പനയുടെ വിജയമാണെന്ന് മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. സൗഹാർദ അന്തരീക്ഷം നിലനിർത്തി തുറന്ന മനസോടെ ന്യൂനപക്ഷ ക്ഷേമത്തിനു ഫണ്ടു വിനിയോഗിക്കുകയാണു വേണ്ടതെന്നും ശ്രീധരൻപിള്ള പറഞ്ഞു.