ഛത്തീസ്ഗഡ് മന്ത്രി സിംഗ് ദേവ് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി
Wednesday, July 28, 2021 1:37 AM IST
റായ്പുർ: തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് സർക്കാർ വ്യക്തമായ മറുപി നല്കിയില്ല എന്നു ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡിലെ ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ദേവ് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. മറുപടി നല്കാതെ നിയമസഭയിലേക്ക് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കോൺഗ്രസ് എംഎൽഎ ബൃഹസ്പത് സിംഗ് ആണ് ഇദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചത്.
ശനിയാഴ്ച രാത്രി തന്റെ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ സിംഗ്ദേവ് ആണെന്നാണ് ഞായറാഴ്ച ബൃഹസ്പത് സിംഗ് പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷ ബിജെപിക്കാർ ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി മറുപടി നല്കിയെങ്കിലും അതിൽ വ്യക്തത ഇല്ലെന്നു ബിജെപിക്കാർ പറഞ്ഞു.