പ്രത്യേക മാർഗരേഖ പുറത്തിറക്കണം: കേരളം
Thursday, November 30, 2023 1:56 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരത്തിൽ പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്ന് കേരളം സ്പ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനായി നിലവിലെ ഹർജിയിൽ ഭേദഗതി അപേക്ഷ നൽകാൻ കേരളത്തിന് സുപ്രീംകോടതി അനുമതി നൽകി.
ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് ഗവർണർ നിറവേറ്റണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. എന്നാൽ, മാർഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിർത്തു.