ഷഫിഖുർ റഹ്മാൻ അന്തരിച്ചു
Wednesday, February 28, 2024 2:56 AM IST
സാംഭൽ: യുപിയിലെ സമാജ്വാദി പാർട്ടി എംപി ഷഫിഖുർ റഹ്മാൻ അന്തരിച്ചു. 93 വയസുള്ള ഇദ്ദേഹത്തിന്റെ അന്ത്യം മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സാംഭൽ മണ്ഡലത്തെയാണ് റഹ്മാൻ പ്രതിനിധീകരിക്കുന്നത്.
നാലു തവണ നിയമസഭാംഗമായ ഷഫിഖുർ, മൊറാദാബാദിൽനിന്നു മൂന്നു തവണയും സാംഭലിൽനിന്നു രണ്ടു തവണയും ലോക്സഭാംഗമായി.