മെക്സിക്കോയിലെ കിണറ്റിൽ 44 മൃതദേഹങ്ങൾ
Monday, September 16, 2019 12:21 AM IST
മെ​​​ക്സി​​​ക്കോ ​​​സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യി​​​ലെ ജാ​​​ലി​​​സ്കോ സ്റ്റേ​​​റ്റി​​​ൽ ഒ​​​രു കി​​​ണ​​​റ്റി​​​ൽ​​​നി​​​ന്ന് അം​​​ഗ​​​ഭം​​​ഗം വ​​​ന്ന 44 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. 119 പ്ലാ​​​സ്റ്റി​​​ക് ചാ​​​ക്കു​​​ക​​​ളി​​​ലാ​​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​ക​​​ൾ ത​​​മ്മി​​​ൽ പ​​​ല​​​പ്പോ​​​ഴും ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​മാ​​​ണ് ജാ​​​ലി​​​സ്കോ സ്റ്റേ​​​റ്റ്. കി​​​ണ​​​റ്റി​​​ൽനി​​​ന്ന് അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ ദു​​​ർ​​​ഗ​​​ന്ധം ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗ്വാ​​​ദ​​​ല​​​ജാ​​​റ സി​​​റ്റി പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.