ലിബിയയിൽ വ്യോമാക്രമണം: 32 പേർ മരിച്ചു
Monday, September 16, 2019 11:08 PM IST
ബെങ്കാസി: ലിബിയൻ നഗരമായ സിർതെയിൽ വ്യോമാക്രമണത്തിൽ 32 പേർ മരിച്ചു. അന്പതിലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ലിബിയൻ നാഷണൽ ആർമി (എൽഎൻഎ) അറിയിച്ചു.
നഗരത്തിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഗവൺമെന്റ് ഓഫ് നാഷണൽ അക്രോഡ് (ജിഎൻഎ) നിയന്ത്രണത്തിലുള്ള സിർതെ സംരക്ഷണസേന (എസ്പിഎഫ്) പറഞ്ഞു. പതിനെട്ടുപേർക്കു പരിക്കേറ്റു.
സിർതിയിലെ സിന ആശുപത്രിയിലേക്കു പരിക്കേറ്റവരെ മാറ്റിയതായി ലിബിയൻ സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു.