വിശുദ്ധപദവി പ്രഖ്യാപനം തത്സമയം
Sunday, October 13, 2019 1:14 AM IST
വത്തിക്കാൻ സിറ്റി: തിരുകുടുംബ സന്യാസിനി സമൂഹ സ്ഥാപക മറിയം ത്രേസ്യ, കർദിനാൾ ന്യൂമാൻ എന്നിവർ ഉൾപ്പെടെയുള്ള അഞ്ച് പുണ്യാത്മാക്കളുടെ വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ തത്സമയം ലഭ്യമാക്കാൻ ശാലോമിന്റെ ഇംഗ്ലീഷ് (ശാലോം വേൾഡ്), മലയാളം (ശാലോം ടെലിവിഷൻ) ചാനലുകൾ. ഇന്ന് ഇന്ത്യൻസമയം ഉച്ചകഴിഞ്ഞ് 1.40 (വത്തിക്കാൻ സമയം രാവിലെ 10.10) നാണ് വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ. ടി.വി ചാനലിന് പുറമെ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ശാലോം മലയാളം ടെലിവിഷന്റെ നോർത്ത് അമേരിക്ക, യൂറോപ്പ് ചാനലുകളിലും തത്സമയ സംപ്രേഷണം ഉണ്ടാകും.
അതിന് മുന്നോടിയായി, മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിതവഴികൾ അടയാളപ്പെടുത്തുന്ന തത്സമയ ചർച്ച ശാലോമിന്റെ സ്റ്റുഡിയോയിൽനിന്ന് 11.30 മുതൽ മലയാളം ചാനലിൽ സംപ്രേഷണം ചെയ്യും. ഫാ. ജെറിൻ സി.എം.ഐ മോഡറേറ്ററാകുന്ന പരിപാടിയിൽ നിരവധി പ്രമുഖർ വിശുദ്ധയുടെ ജീവിതവഴികൾ അനുസ്മരിക്കും.
ജന്മഗൃഹം, കന്യാസ്ത്രീമഠം, കബറിടം തുടങ്ങി വിശുദ്ധയുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ വീഡിയോയും വ്യക്തികളുടെ സാക്ഷ്യങ്ങളും പ്രോഗ്രാമിന്റെ സവിശേഷതയായിരിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുത സൗഖ്യം ലഭിച്ച ക്രിസ്റ്റഫറിന്റേയും കുടുംബത്തിന്റേയും സാക്ഷ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുക്കർമങ്ങളുടെ പ്രധാന ഭാഗങ്ങളുടെ മലയാള വിവരണവും ലഭ്യമാക്കും. തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തുന്ന പ്രമുഖരുടെ അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള വിശേഷാൽ പ്രോഗ്രാമുകൾ തയാറാക്കാൻ ശാലോമിന്റെ മാധ്യമ സംഘം വത്തിക്കാനിലെത്തിക്കഴിഞ്ഞു. വിശുദ്ധപദവി പ്രഖ്യാപന തിരുക്കർമങ്ങൾ ‘ശാലോം വേൾഡി’ലൂടെ തത്സമയം കാണാനുള്ള വിശദവിവരങ്ങൾ ചുവടെ:
1. tthsp://shalomworld.org/watchon/connectedtv
2. tthsp://shalomworld.org/watchon/apsp
3. shalomworld.org
facebook.com/shalomworld
twiter.com/shalomworldtv
1. tthsp://www.facebook.com/shalomtelevision/
2. tthsp://www.facebook.com/shalomwebminstiry
3. tthsp://www.facebook.com/shalomtimse