ഇന്ത്യയുമായി നയതന്ത്രബന്ധത്തിനു സാധ്യതയില്ലെന്നു പാക് വിദേശകാര്യമന്ത്രി
Thursday, October 17, 2019 1:37 AM IST
ഇസ്ലാമാബാദ്: കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുമായി സമീപഭാവിയിൽ നയതന്ത്രബന്ധത്തിനു സാധ്യതയുമില്ലെന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഇന്ത്യയുമായി ചർച്ച നടത്തുന്നതിനു പാക്കിസ്ഥാന് എതിർപ്പില്ലെന്നും എന്നാൽ സമയം അതിന് അനുയോജ്യമല്ലെന്നും ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറച്ചിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കുകയും ചെയ്തു.