യുഎൻ ഓഫീസ് അടച്ചിടുന്നത് തുടരും
Sunday, October 20, 2019 12:32 AM IST
ന്യൂയോർക്ക്: സാന്പത്തിക പ്രതിസന്ധി മൂലം ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലുള്ള ആസ്ഥാനം വരുന്നയാഴ്ചയും അടച്ചിടും. യുൻ വൃത്തങ്ങൾ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയടക്കം ചില അംഗരാജ്യങ്ങൾ യുഎന്നിനുള്ള സാന്പത്തികവിഹിതം നല്‍കാത്തതും മറ്റു ചിലർ വൈകിക്കുന്നതുമാണ് പ്രതിസന്ധിക്കു കാരണം. പ്രതിസന്ധി കടുത്തതാണെന്നും അടുത്ത മാസം യുഎൻ ജീവനക്കാർക്ക് ശന്പളം നല്‍കാനാവില്ലെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു.