ഗോട്ടാഭയ രാജപക്ഷെ 29ന് ഇന്ത്യയിലെത്തും
Tuesday, November 19, 2019 11:11 PM IST
കൊളംബോ: ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം പുതിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെ സ്വീകരിച്ചു. അദ്ദേഹം ഈ മാസം 29ന് ഇന്ത്യ സന്ദർശിക്കുമെന്നു കൊളംബോയിൽ ഗോട്ടാഭയയുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യമന്ത്രി ജയ്ശങ്കർ അറിയിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപക്ഷെയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.