കമല ഹാരിസ് പിന്മാറി
Thursday, December 5, 2019 12:19 AM IST
വാഷിംഗ്ടൺ ഡിസി: 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സെനറ്റർ കമല ഹാരിസ് ഉപേക്ഷിച്ചു. പ്രചാരണം നടത്താനുള്ള സാന്പത്തികം തനിക്കില്ലെന്ന് അവർ പറഞ്ഞു.
പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി മോഹികളിൽ സാധ്യത കല്പിക്കപ്പെട്ടിരുന്നവരിൽ ഒരാളായിരുന്നു കമല ഹാരീസ്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ മുൻ ഇക്കണോമിക്സ് പ്രഫസർ ഡോണൾഡ് ഹാരീസിന്റെയും ഇന്ത്യൻ വംശജ ശ്യാമള ഗോപാലന്റെയും മകളാണ്. ശ്യാമള 2009ൽ കാൻസർ രോഗത്തെത്തുടർന്ന് അന്തരിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാനില്ലെന്ന കമല ഹാരിസിന്റെ തീരുമാനത്തെ പരിഹസിച്ച് ട്രംപ് ട്വീറ്റു ചെയ്തു. നിങ്ങൾ ഇല്ലാത്തത് വളരെ മോശമായിപ്പോയി എന്ന ട്വീറ്റിന് അതേ നാണയത്തിൽ കമല തിരിച്ചടിച്ചു. വിഷമിക്കേണ്ട, ഇംപീച്ച്മെന്റ് വിചാരണവേളയിൽ നമുക്കു കാണാം.