ന്യൂസിലൻഡിൽ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ്
Wednesday, January 29, 2020 12:19 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ സെപ്റ്റംബർ 19നു പൊതുതെരഞ്ഞെടുപ്പു നടക്കുമെന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അറിയിച്ചു. സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും തൊഴിലില്ലായ്മ കുറയ്ക്കാനും തന്റെ സർക്കാരിനു കഴിഞ്ഞുവെന്ന് അവർ അവകാശപ്പെട്ടു.
മൂന്നു വർഷമാണ് ന്യൂസിലൻഡ് പാർലമെന്റിന്റെ കാലാവധി. 2017 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർഡേണിന്റെ ലേബർ പാർട്ടി രണ്ടാം സ്ഥാനത്തായിരുന്നെങ്കിലും ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയായിരുന്നു.