ന്യൂയോർക്ക് ടൈംസ് ജീവനക്കാരെ ഹോങ്കോംഗിൽനിന്നു മാറ്റുന്നു
Thursday, July 16, 2020 12:05 AM IST
ഹോങ്കോംഗ്: യുഎസിലെ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഹോങ്കോംഗിലെ ജീവനക്കാരിൽ കുറച്ചുപേരെ ദക്ഷിണകൊറിയൻ തലസ്ഥാനമായ സീയൂളിലേക്കു മാറ്റുന്നു. റിപ്പോർട്ടർമാരെ ഹോങ്കോംഗിൽ നിർത്തി എഡിറ്റിംഗ് ടീമിനെ മാറ്റും. ചൈനയുടെ പുതിയ സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്നുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണിത്. ചൈനാവിരുദ്ധ പ്രവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണിത്.