ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ
Monday, July 27, 2020 11:41 PM IST
ബെയ്ജിംഗ്: ഏപ്രിലിനുശേഷം ചൈനയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. മൂന്നു പ്രവിശ്യകളിൽ രൂപപ്പെട്ട ക്ലസ്റ്ററുകളിൽനിന്ന് ഇന്നലെ 61 കേസുകൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ വടക്കുപടിഞ്ഞാറൻ സിൻജിയാംഗ്, വടക്കു കിഴക്കൻ ലിയാനോംഗ്, ഉത്തര കൊറിയയോടു ചേർന്നു കിടക്കുന്ന ജിലിൻ എന്നീ പ്രവിശ്യകളിലുള്ളവർക്കാണു രോഗം സ്ഥിരീകരിച്ചത്.