കൻസായി യാമമോട്ടോ അന്തരിച്ചു
Monday, July 27, 2020 11:41 PM IST
ടോക്കിയോ: പരന്പരാഗത ജപ്പാൻ വസ്ത്രങ്ങൾ നിറപ്പൊലിമയോടെ ലോകവിപണിക്കു പരിചയപ്പെടുത്തിയ വിഖ്യാത ഫാഷൻ ഡിസൈനർ കൻസായി യാമമോട്ടോ(76)അന്തരിച്ചു.
രക്താർബുദത്തെത്തുടർന്ന് ആറു മാസക്കാലമായി ചികിത്സയിലായിരുന്നു. 1944ൽ ടോക്കിയോ നഗരത്തിനു സമീപം യോക്കോഹാമയിൽ ജനിച്ച യാമമോട്ടോ 1971ൽ ലണ്ടനിൽ ഫാഷൻ ഷോ നടത്തുന്ന ജപ്പാനിലെ ആദ്യ ഫാഷൻ ഡൈസൈനറാണ്.
അന്തരിച്ച പ്രമുഖ ഗായകൻ ഡോവിഡ് ബോവിയുടെ സിഗ്ഗി സ്റ്റാർഡസ്റ്റ് ഓൾട്ടർ ഈഗോ എന്ന ആൽബത്തിനുവേണ്ടി വസ്ത്രങ്ങൾ രൂപകല്ന ചെയ്തത് യാമമോട്ടോയാണ്.