അബദ്ധത്തില്‍ വെടിയേറ്റ് മൂന്നുവയസുകാരന് മരിച്ചു
Tuesday, October 27, 2020 11:47 PM IST
ഹൂസ്റ്റണ്‍ (യുഎസ്): ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസുകാരന് മരിച്ചു. ഹൂസ്റ്റണില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ പോര്ട്ടറിലാണ് സംഭവം.
ജന്മദിനാഘോഷചടങ്ങിനെത്തിയ ആരുടെയോ പോക്കറ്റില്‍നിന്നു താഴെവീണ കൈത്തോക്കുമായി കളിക്കുന്നതിനിടെ കുട്ടിക്കു വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചിലാണു വെടിയേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടികള്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റ 228 സംഭവങ്ങള്‍ ഈ വര്‍ഷം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 97 കുട്ടികൾ മരിച്ചെന്നും എവരി ടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റി പറഞ്ഞു.