ബൈഡൻ സംഘത്തിലേക്ക് ഒരു ഇന്ത്യൻ വംശജൻകൂടി
Monday, January 18, 2021 11:48 PM IST
വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ രോഹിത് ചോപ്രയെ കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയുടെ മേധാവിയായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ-ബൈഡൻ നോമിനേറ്റ് ചെയ്തു. സെനറ്റ് അംഗീകാരം ലഭിച്ചാൽ രോഹിത് ചോപ്ര കത്ലീൻ ലൂറ ക്രിഞ്ജറുടെ പിൻഗാമിയാകും.
ഫെഡറൽ ധനകാര്യ നിയമത്തിന്റെ പരിരക്ഷ ഉപയോക്താക്കൾക്കു നൽകുന്ന റെഗുലേറ്ററി ബ്യൂറോയാണു സിഎഫ്പിബി. ഫെഡറൽ ട്രേഡ് കമ്മീഷനിൽ കമ്മീഷണറായാണ് രോഹിത് നിലവിൽ പ്രവർത്തിക്കുന്നത്. എഫ്ടിസിയിലേക്ക് സെനറ്റ് ഏകകണ്ഠമായാണു നിയമിച്ചത്.