100 ദിന മാസ്ക് ചലഞ്ച് ആരംഭിച്ചു
Saturday, January 23, 2021 1:02 AM IST
വാഷിംഗ്ടൺ: കോവിഡ്-19 മഹാമാരിയെ നേരിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 100 ദിന മാസ്ക് ചലഞ്ച് ആരംഭിച്ചു. കോവിഡ് പരിശോധന വർധിപ്പിച്ചും വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാ ക്കിയും ഉത്തരവുകളിൽ ഒപ്പുവച്ചു. മഹാമാരിയെ പരാജയപ്പെടുത്താൻ അമേരിക്കൻ ജനത കർശന നിയന്ത്രണങ്ങളിലൂടെ കടന്നുപോകണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ യാത്രയ്ക്കു മുന്പ് കോവിഡ് പരിശോധന നടത്തണം. അമേരിക്കയിൽ എത്തുന്നവർ ക്വാറന്റൈനിൽ ഇരിക്കണമെന്നും ബൈഡൻ ഉത്തരവിൽ ഒപ്പുവയ്ക്കവേ പറഞ്ഞു.