പർവതാരോഹകർ മരിച്ചതായി പാക്കിസ്ഥാൻ
Friday, February 19, 2021 12:52 AM IST
ഇസ്ലാമാബാദ്: പ്രശസ്ത പാക്കിസ്ഥാനി പർവതാരോഹകൻ മുഹമ്മദലി സദ്പാര ഉൾപ്പെടെ മൗണ്ട് കെ2 വിൽ കാണാതായ മൂന്ന് പർവതാരോഹകരും മരിച്ചതായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു. ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിൽ ഹിമാലയത്തിലാണ് ലോകത്തെ രണ്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് കെ2 സ്ഥിതി ചെയ്യുന്നത്. ജോൺ സനൂരി (ഐസ്ലൻഡ്), ജുവാൻ പാബ്ലോ മോഹർ (ചിലി) എന്നിവരാണു കാണാതായമറ്റുള്ളവർ.