ഓസ്ട്രേലിയയിലെ വാർത്താവിലക്ക് നീക്കി ഫേസ്ബുക്ക്
Tuesday, February 23, 2021 11:55 PM IST
കാൻബറ: ഓസ്ട്രേലിയയിൽ വാർത്തകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് ഫേസ്ബുക്ക്. ഓസ്ട്രേലിയ പാസാക്കിയ പുതിയ മാധ്യമ നിയമത്തിൽ ഏതാനും ഭേദഗതികൾ വരുത്താൻ സർക്കാർ തയാറായതിനെത്തുടർന്നാണ് ഫേസ്ബുക്കിന്റെ നിലപാടു മാറ്റം. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ വാർത്തകളുടെയും പ്രസാധകർക്ക് പ്രതിഫലം നൽകുന്നതിനു പകരം തങ്ങൾ തെരഞ്ഞെടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കു മാത്രം പണം നൽകിയാൽ മതിയെന്നു സർക്കാർ സമ്മതിച്ചതായി കമ്പനി അറിയിച്ചു.