കർദിനാൾ തുമി അന്തരിച്ചു
Monday, April 5, 2021 12:03 AM IST
വത്തിക്കാൻ സിറ്റി: കാമറോണിയൻ കർദിനാൾ ക്രിസ്റ്റ്യാൻ വിയ്ഗാൻ തുമി (90) വെള്ളിയാഴ്ച അന്തരിച്ചു. കാമറോണിൽനിന്നുള്ള ആദ്യ കർദിനാളാണ്. 1988ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് കർദിനാൾ പദവി നല്കിയത്.
കാമറോണിലെ യാഗുവ, ഗാരുവ രൂപതകളിലെ ബിഷപ്പും ദുവാല അതിരൂപതയിലെ ആർച്ച്ബിഷപ്പുമായി സേവനം അനുഷ്ഠിച്ചിരുന്നു. 2009ൽ ആർച്ച്ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ചു. കർദിനാൾ തുമിയുടെ വിയോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിച്ചു. ജനാധിത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ധീരതയോടെ നിലയുറപ്പിച്ച വ്യക്തിയായിരുന്നു കർദിനാളെന്ന് മാർപാപ്പ അനുസ്മരിച്ചു.