യുഎസിൽ ജനക്കൂട്ടത്തിനുനേരെ വെടിവയ്പ്: രണ്ടു മരണം
Monday, May 31, 2021 12:06 AM IST
ഹിയാലിയ: യുഎസിൽ സൗത്ത് ഫ്ളോറിഡയിലെ ഹിയാലിയയിൽ ഓഡിറ്റോറിയത്തിൽ ഒത്തുകൂടിയവർക്കു നേരെയുണ്ടായ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. ഹിയാലിയയ്ക്കു സമീപം മിയാമി ഡേഡ് കൗണ്ടിയിലെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച പുലർച്ചെയാണ് അക്രമമെന്നു പോലീസ് പറഞ്ഞു.
പൊതുപരിപാടിക്കായി ഓഡിറ്റോറിയത്തിനു പുറത്തു ഒത്തുകൂടിയവർക്കുനേരെ കാറിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. പരിപാടിക്കെത്തിയ ആരെയോ ലക്ഷ്യംവച്ചായിരുന്നു ആക്രമണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.രണ്ടുപേർ സംഭവസ്ഥലത്തുവച്ചു മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി.