നൈജീരിയയിൽ ട്വിറ്ററിനു നിരോധനം; കന്പനി ആശങ്ക അറിയിച്ചു
Sunday, June 6, 2021 12:43 AM IST
മോസ്കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന് നൈജീരിയൻ ഭരണകൂടം അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ കന്പനിക്ക് ആശങ്ക. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനെത്തുടർന്നാണു നടപടി. രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭം സംബന്ധിച്ച ബുഹാരിയുടെ ട്വീറ്റാണു ട്വിറ്റർ നീക്കം ചെയ്തത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ വാർത്ത പ്രക്ഷേപണ-സാംസ്കാരിക മന്ത്രാലയം അനശ്ചിത കാലത്തേക്കു ട്വിറ്ററിനു വിലക്ക് ഏർപ്പെടുത്തി.