അഫ്ഗാനിസ്ഥാനിൽ സ്ഫോടനം: ഏഴ് മരണം
Sunday, June 13, 2021 12:58 AM IST
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ മേഖലയിൽ മിനി വാനുകൾക്കു നേരേയുണ്ടായ രണ്ട് വ്യത്യസ്ത ബോംബ് ആക്രമണത്തിൽ ഏഴു പേർ മരിച്ചു.
പടിഞ്ഞാറൻ കാബൂളിൽനിന്ന് രണ്ടു കിലോമീറ്റർ മാറിയാണു സ്ഫോടനമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ആദ്യത്തെ സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുഹമ്മദാലി ജിന്ന ആശുപത്രി പരിസരത്തുണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്കു പരിക്കേൽക്കുയും ചെയ്തു.