തായ്ഷാൻ ആണവകേന്ദ്രം: ആശങ്കയില്ലെന്ന് ചൈന
Wednesday, June 16, 2021 12:50 AM IST
ബെയ്ജിംഗ്: തായ്ഷാനിലുള്ള ആണവകേന്ദ്രത്തിലെ ആണവവികരണത്തിന്റെ തോത് സാധാരണ നിലയിലാണെന്നു ചൈന. സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലെന്നും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിജിയാൻ പറഞ്ഞു. ആണവകേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ ഭാഗികപങ്കാളിത്തം വഹിക്കുന്ന ഫ്രഞ്ച് കന്പനി സുരക്ഷയിൽ ആശങ്കയുന്നയിച്ച് യുഎസിനെ സമീപിച്ച പശ്ചാത്തലത്തിലാണു വിശദീകരണം.
ആണവകേന്ദ്രത്തിൽ ഒരാഴ്ചയായി ആണവചോർച്ച ഉണ്ടെന്നാണ് ഫ്രഞ്ച് കന്പനിയായ ഫാർമടോം ആരോപിച്ചത്.