സിസിലിയൻ മാഫിയയ്ക്കു പൂട്ടിടാൻ ഇറ്റലി; 81 പേർ അറസ്റ്റിൽ
Monday, July 5, 2021 11:55 PM IST
റോം: ഇറ്റലിയിലെ സിസിലിയൻ മാഫിയ (കോസ നോസ്ത) യ്ക്കെതിരേ നടപടികൾ കടുപ്പിച്ചു ഭരണകൂടം.
63 പേർക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 18 പേരെ വീട്ടു തടങ്കലിലാക്കിയെന്നും ഇറ്റാലിയൻ ആന്റി മാഫിയ ഇൻവെസ്റ്റിഗേവഷൻ ഡയറക്ടറേറ്റ് (ഡിഐഎ) അറിയിച്ചു. കോസ നോസ്തയുമായി ബന്ധപ്പെട്ട അഞ്ചു മാഫിയകളുടെ പ്രവർത്തനം സംബന്ധിച്ചു ഡിഐഎക്കു വിവരം ലഭിച്ചിട്ടുണ്ട്. പാലെർമോയിലെ ലഹരിമരുന്ന് ഉത്പാദനവും വിതരണവും ഇതിൽ ഉൾപ്പെടുന്നു.