മാർപാപ്പയുടെ പൊതുദർശന പരിപാടി ഇന്നുമുതൽ
Wednesday, August 4, 2021 12:39 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശന പരിപാടി ഇന്നു പുനരാരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. പതിവുപോലെ ബുധനാഴ്ചകളിൽ പോൾ ആറാമൻ ഹാളിലായിരിക്കും പരിപാടി. കോവിഡിന്റെ പശ്ചാത്തലത്തിൽ കുറച്ചുകാലം പൊതുദർശന പരിപാടി വത്തിക്കാനിലെ സാൻ ദമാസസ് ചത്വരത്തിലാണു നടത്തിയിരുന്നത്.
കുടലിലെ ശസ്ത്രക്രിയയും തുടർന്നുള്ള വിശ്രമവും കാരണം മാർപാപ്പ ഒരു മാസമായി പൊതുദർശനം അടക്കം എല്ലാ പരിപാടികളിൽനിന്നും വിട്ടുനിൽക്കുകയാണ്. ഞായറാഴ്ചകളിലെ ത്രികാലജപ പ്രാർഥന മാത്രമാണു മുടക്കമില്ലാതെ നടത്തിയത്.