ചൈനയിൽ ക്രിപ്റ്റോ കറൻസി പൂർണമായി നിരോധിച്ചു
Saturday, September 25, 2021 12:14 AM IST
ബെയ്ജിംഗ്: എല്ലാവിധ ക്രിപ്റ്റോ കറൻസി ഇടപാടുകളും നിയമവിരുദ്ധമാണെന്നു ചൈനീസ് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള സാന്പത്തിക ഇടപാടുകൾക്കു സാധുത ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ബിറ്റ്കോയിൻ അടക്കം എല്ലാവിധ ക്രിപ്റ്റോ കറൻസികളും ചൈനയിൽ പൂർണമായി നിരോധിക്കപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി മാർക്കറ്റുകളിലൊന്നാണു ചൈന. സെൻട്രൽ ബാങ്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോളവിപണിയിൽ ബിറ്റ്കോയിന്റെ വില രണ്ടായിരം ഡോളറിലധികം താണു.
2019ൽത്തന്നെ ചൈന ക്രിപ്റ്റോ കറൻസി വ്യാപാരം നിരോധിച്ചതാണ്. എന്നാൽ വിദേശ എക്സ്ചേഞ്ചുകൾ വഴി ചൈനയിൽ വ്യാപാരം തുടർന്നു.