റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഒരുക്കങ്ങൾക്ക് തുടക്കം
Monday, October 18, 2021 11:47 PM IST
ബർമിംഗ്ഹാം: 2023ൽ റോമിൽ നടക്കുന്ന പതിനാറാമത് മെത്രാന്മാരുടെ സിനഡിന് ഒരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നടന്ന പ്രത്യേക സെമിനാർ ബിർമിംഗ്ഹാമിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു.
പരസ്പര സംഭാഷണത്തിനായും കേൾവിക്കായും എല്ലാ വൈദികരെയും സമർപ്പിതരെയും വിശ്വാസികളെയും എല്ലാ ക്രൈസ്തവ വിശ്വാസികളെയും ഇതര മത വിശ്വാസികളെയും മറ്റെല്ലാവരെയും ബിഷപ്പ് ആഹ്വാനം ചെയ്തു.
അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞു ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാർ രൂപതയുടെ ഈ കാലഘട്ടത്തിലെ ദൗത്യത്തിന് നേതൃത്വം നൽകാനാണു രൂപത ഉദ്ദേശിക്കുന്നതെന്ന് മാർ സ്രാന്പിക്കൽ പറഞ്ഞു. ഇതിനായി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു.