അമേരിക്കൻ ഭരണഘടനയുടെ പ്രതിക്ക് 4.3 കോടി ഡോളർ ലേലത്തുക
Saturday, November 20, 2021 1:08 AM IST
ന്യൂയോർക്ക്: അമേരിക്കൻ ഭരണഘടനയുടെ അത്യപൂർവ പകർപ്പ് ലേലത്തിൽ വിറ്റുപോയത് 4.3 കോടി ഡോളറിന്. ഒരു ചരിത്രരേഖയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന്, ലേലം നടത്തിയ സോത്തെബീസ് കന്പനി പറഞ്ഞു.
1787 സെപ്റ്റംബർ 17ന് ഫിലാഡെൽഫിയയിലെ ഇൻഡിപെന്റൻസ് ഹാളിൽവച്ച് അമേരിക്കയുടെ സ്ഥാപകപിതാക്കന്മാരായ ജോർജ് വാഷിംഗ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ജയിംസ് മാഡിസൻ എന്നിവർ ഒപ്പുവച്ച പ്രതികളിൽ അവശേഷിക്കുന്ന 11 എണ്ണത്തിൽ ഒന്നാണിത്.