മത്സ്യത്തൊഴിലാളികൾക്കുനേർക്ക് വീണ്ടും ലങ്കൻ സേനയുടെ ആക്രമണം
Monday, December 6, 2021 12:54 AM IST
രാമേശ്വരം: കച്ചത്തീവിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേർക്ക് ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം. കല്ലുകളും സോഡാക്കുപ്പികളുംകൊണ്ടുള്ള ആക്രമണത്തിൽ പത്തു ബോട്ടുകൾക്കു കേടുപാടുകൾ പറ്റി.
അൻപതോളം മത്സ്യബന്ധനവലകൾ നശിപ്പിച്ചു. ലങ്കൻ സേനാംഗങ്ങൾ പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് രാമേശ്വരം ഫിഷർമെൻ അസോസിയേഷൻ പ്രസിഡന്റ് ദേവദാസ് പറഞ്ഞു.