ഗോത്താബയയ്ക്കെതിരേയുള്ള അവിശ്വാസം 17ന്
Friday, May 13, 2022 1:23 AM IST
കൊളംബോ: പ്രസിഡന്റ് ഗോത്താബയ രാജപക്സെയ്ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 17നു ചർച്ച ചെയ്യും.
ഇന്നലെ ചേർന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു തീരുമാനമെന്നു സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പാർലമെന്റിന്റെ പ്രത്യേക അനുമതി തേടിയശേഷം പ്രമേയത്തിൽ ചർച്ച നടക്കും.
ഉറച്ച സർക്കാർ രൂപീകരിക്കുക, പാർലമെന്റ് അംഗങ്ങൾക്കു സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ ഉൾപ്പെടെ ലഭിച്ച നിർദേശങ്ങളെല്ലാം പ്രസിഡന്റിനു കൈമാറിയിട്ടുണ്ടെന്ന് കക്ഷിനേതാക്കളുമായുള്ള യോഗത്തിനുശേഷം സ്പീക്കർ മഹിന്ദ അഭയവർധന അറിയിച്ചു.