ഭൂണഹത്യ നിലപാട്: വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നു നാൻസി പെലോസിക്കു വിലക്ക്
Sunday, May 22, 2022 2:25 AM IST
വാഷിംഗ്ടൺ: ഭൂണഹത്യക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയെ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽനിന്നു വിലക്കുന്നതിനായി സാൻഫ്രാൻസിസ്കോ ആർച്ച്ബിഷപ് പ്രഖ്യാപിച്ചു.
ഭ്രൂണഹത്യ നിയമവിധേയമാക്കണമെന്ന നിലപാടിൽനിന്ന് നാൻസി പെലോസി പരസ്യമായി പിന്തിരിയുന്നതുവരെ അവർക്കു വിശുദ്ധ കുർബാന നൽകരുതെന്ന് ആർച്ച്ബിഷപ് സാൽവത്തോറെ ജെ. കോർഡിലിയോൺ അറിയിച്ചു. പെലോസിയുമായി നിരവധിതവണ സംസാരിച്ചു.
തീരുമാനത്തിൽനിന്നും പിൻമാറാൻ തയാറാകാതെ അവർ ആത്മാവിനെ അശുദ്ധമാക്കുകയാണെന്നും അതിനാൽ വിശുദ്ധ കുർബാനയിൽനിന്നു വിലക്കുകയാണെന്നും ആർച്ച് ബിഷപ് കോർഡിലിയോൺ പറഞ്ഞു. താൻ കത്തോലിക്കാ വിശ്വാസിയാണെ ന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നാൻസി പെലോസി ഭ്രൂണഹത്യയെ അനുകൂലിച്ചിരുന്നത്.