ജൂലിയൻ അസാഞ്ചിനെ ഉടൻ യുഎസിലേക്ക് അയയ്ക്കും
Saturday, June 18, 2022 12:31 AM IST
ലണ്ടൻ: ഇറാക്ക്, അഫ്ഗാൻ യുദ്ധത്തിന്റെ രഹസ്യരേഖകൾ പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട നിയമനടപടികൾ അഭിമുഖീകരിക്കുന്നതിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെ ഉടൻ യുഎസിലേക്കു നാടുകടത്തും.
അസാഞ്ചിനെ തിരിച്ചയക്കാനുള്ള ഉത്തരവിൽ യുകെ മന്ത്രി പ്രീതി പട്ടേൽ ഒപ്പിട്ടു. ഒട്ടേറെ നിയമയുദ്ധങ്ങൾക്കു ശേഷമാണ് അസാഞ്ചിനെ കൈമാറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. എന്നാൽ വീണ്ടും നിയമയുദ്ധത്തിനുള്ള സാധ്യതകൾ അസാഞ്ചിന്റെ അഭിഭാഷകസംഘം ആരായുന്നുണ്ട്.
മജിസ്ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് കഴിഞ്ഞ 17ന് യുകെ മന്ത്രി ഉത്തരവിൽ ഒപ്പിട്ടത്.