രുചിര കാംബോജ് ഇന്ത്യയുടെ യുഎൻ സ്ഥാനപതി
Tuesday, June 21, 2022 11:51 PM IST
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിർന്ന നയതന്ത്രജ്ഞ രുചിര കാംബോജിനെ നിയമിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ സ്ഥാനപതി ടി.എസ്. തിരുമൂർത്തിക്കു പകരമാണു നിയമനം.
1987 ഐഎഫ്എസ് ഉദ്യോഗസ്ഥയായ രുചിര നിലവിൽ ഭൂട്ടാനിലെ ഇന്ത്യൻ സ്ഥാനപതിയാണ്. വൈകാതെതന്നെ യുഎന്നിലെ പദവി ഏറ്റെടുക്കുമെന്നു വിദേശകാര്യമന്ത്രാലയത്തിന്റെ ലഘുകുറിപ്പിൽ പറയുന്നു.