ഇന്ധന പ്രതിസന്ധി രജപക്സെ പുടിനെ വിളിച്ചു
Thursday, June 30, 2022 1:56 AM IST
കൊളംബോ: റഷ്യയിൽനിന്ന് എണ്ണ ലഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ആശയവിനിമയം നടത്തി. സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ലങ്ക കനത്ത ഇന്ധനക്ഷാമമാണു നേരിടുന്നത്.
രാജപക്സെ ഉടൻതന്നെ സന്പുഷ്ടമായ എണ്ണശേഖരമുള്ള രാജ്യമായ യുഎഇ സന്ദർശിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് അവശ്യസേവനങ്ങൾക്കു മാത്രമേ രാജ്യത്ത് ഇന്ധനം ലഭിക്കുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം ലങ്കൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.