ഇറാക്കിൽ ആയുധസംഭരണ ശാലയിൽ സ്ഫോടനം, ഏഴു മരണം
Tuesday, August 9, 2022 12:39 AM IST
ബെയ്റൂട്ട്: ഇറാക്കിൽ ഷിയാ തീവ്രവാദസംഘമായ അൽ ഹാഷ്ദ് അൽ ഷാബിയുടെ ആയുധസംഭരണശാല സ്ഫോടനത്തിൽ തകർന്ന് ഏഴു പേർ കൊല്ലപ്പെട്ടു.
നജഫ് പ്രവിശ്യയിലാണു സ്ഫോടനമുണ്ടായത്. ഇറാന്റെ പിന്തുണയുള്ള തീവ്രവാദസംഘമാണ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ് (പിഎംഇ) എന്നറിയപ്പെടുന്ന അൽ ഹാഷ്ദ് അൽ ഷാബി. കൊടുംചൂടിനെത്തുടർന്നാണു സ്ഫോടനമുണ്ടായതെന്നാണു സൂചന.
2014ൽ ഇറാക്ക് നഗരമായ മൊസൂൾ ഐഎസ് ഭീകരർ പിടിച്ചതിനെ പ്രതിരോധിക്കുന്നതിനായാണ് പിഎംഇ സ്ഥാപിക്കപ്പെട്ടത്.