മിന്നൽപ്രളയം; ചൈനയിൽ 16 മരണം, 36 പേരെ കാണാതായി
Friday, August 19, 2022 1:02 AM IST
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഖിൻഘായി പ്രവിശ്യയിൽ ഇന്നലെയുണ്ടായ മിന്നൽപ്രളയത്തിൽ 16 പേർ മരിച്ചു. 36 പേരെ കാണാതായി. ബുധനാഴ്ച രാത്രി പത്തോടെ ആരംഭിച്ച കനത്ത മഴയെത്തുടർന്നാണു മിന്നൽപ്രളയവും മണ്ണിടിച്ചിലുമുണ്ടായത്. ആറു ഗ്രാമങ്ങളിലെ ആറായിരത്തിലധികം പേരെ മിന്നൽപ്രളയം ബാധിച്ചു.