ഇറാനിൽ പ്രതിഷേധം തുടരുന്നു, മരണം 26 ആയി
Saturday, September 24, 2022 12:47 AM IST
ദുബായ്: ഇറാനിൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് പ്രതിഷേധം തുടരുന്നു. ഇന്റർനെറ്റ്, വാർത്താനിയന്ത്രണം ഏർപ്പെടുത്തിയ രാജ്യത്ത് ഇതുവരെ 26 പേർ കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ ടിവി റിപ്പോർട്ട് ചെയ്തു.
വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം തുടരുന്നതായും പോലീസ് അതിക്രമത്തിൽ കൂടുതൽ പേർ മരിച്ചതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019 ൽ ഇന്ധന വിലവർധനയ്ക്കെതിരേ ജനം തെരുവിലിറങ്ങിയശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയായി ഹിജാബ് പ്രക്ഷോഭം മാറിയിട്ടുണ്ട്. 26 പ്രതിഷേധക്കാരും വടക്കൻപ്രവിശ്യയിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി ക്വാസിവിൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.