ഉത്തരകൊറിയ മിസൈൽ പരീക്ഷിച്ചു
Thursday, September 29, 2022 12:25 AM IST
സിയൂൾ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിനു തലേന്ന് ഉത്തരകൊറിയ ബാലസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ദക്ഷിണ തീരത്ത് യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട്.
ആണവ ഇന്ധനത്താൽ പ്രവർത്തിക്കുന്ന യുഎസ് വിമാനവാഹനിക്കപ്പൽ യുഎസ്എസ് റൊണാൾഡ് റീഗൺ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനു മറുപടിയായാണ് ഉത്തരകൊറിയ ഹ്രസ്വ ദൂര ബാലസ്റ്റിക് മിസൈൽ പരീക്ഷിച്ചത്.