സൈനികതാവളത്തിൽ തീപിടിത്തം; 15 അർമേനിയൻ സൈനികർ മരിച്ചു
Thursday, January 19, 2023 11:48 PM IST
യെരേവാൻ: അർമേനിയയിലെ സൈനികതാവളത്തിലുണ്ടായ തീപിടിത്തത്തിൽ 15 സൈനികർ മരിച്ചു. കിഴക്കൻ അർമേനിയയിലെ ഗെഗാർകുനിക് പ്രവിശ്യയിലെ സൈനിക ബാരക്കിലാണ് തീപിടിത്തമുണ്ടായത്. ഏഴു പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
സ്റ്റൗ കത്തിക്കാൻ സൈനികർ പെട്രോൾ ഉപയോഗിച്ചതാണ് അപകടകാരണമെന്ന് അർമേനിയൻ പ്രതിരോധമന്ത്രി സുരെൻ പാപിക്യാൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.
തീപിടിത്തമുണ്ടായ സൈനികതാവളം അസർബൈജാൻ അതിർത്തിയിലാണ്.