തുർക്കിയിൽ ഭൂകന്പബാധിത പ്രദേശങ്ങളിൽ പ്രളയം; 14 മരണം
Thursday, March 16, 2023 2:32 AM IST
അങ്കാറ: തുർക്കിയിൽ കഴിഞ്ഞ മാസം ഭൂകന്പം നാശം വിതച്ച രണ്ടു പ്രവിശ്യകളിലുണ്ടായ പ്രളയത്തിൽ 14 പേർ മരിച്ചു. രണ്ടു പേരെ കാണാതായി. ഭൂകന്പത്തെത്തുടർന്ന് വീടുകൾ നഷ്ടമായ ആയിരങ്ങൾ പ്രളയദുരന്തവും നേരിടുകയാണ്. കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. അദിയാമൻ, സാൻലിയുർഫ പ്രവിശ്യകളിലാണു പ്രളയദുരിതം.
ഭൂകന്പത്തെത്തുടർന്നു ടെന്റുകളിൽ കഴിഞ്ഞിരുന്നവരെയും ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗികളെയും സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകന്പത്തിൽ 52,000 പേരാണു മരിച്ചത്. രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾ തകർന്നു.