30-ാം തവണ എവറസ്റ്റിനു മുകളിൽ റിത ഷെർപ്പ
Thursday, May 23, 2024 1:57 AM IST
കാഠ്മണ്ഡു: നേപ്പാളി ഗൈഡ് കാമി റിത ഷെർപ്പ 30-ാം തവണ എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. പത്തു ദിവസം മുന്പാണ് 29-ാം തവണ അദ്ദേഹം എവറസ്റ്റിനു മുന്നിലെത്തിയത്.
അന്പത്തിനാലുകാരനായ റിത ഷെർപ്പ ഇന്നലെ രാവിലെ 7.49നാണ് 8,849 മീറ്റർ ഉയരത്തിലെത്തിയത്. എവറസ്റ്റിലെ സീനിയർ ഗൈഡ് ആയ റിത ആദ്യമായി എവറസ്റ്റ് കയറുന്നത് 1994ലാണ്.