തായ്ലൻഡിൽ വീസയില്ലാതെ പ്രവേശനം
Tuesday, July 16, 2024 11:48 PM IST
ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി തായ്ലൻഡ് സർക്കാർ 93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ചു. തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാർക്കു വീസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നു.
കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് നീക്കം. തായ്ലൻഡിലെ സന്പദ്വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങൾ, മലനിരകൾ, ബിച്ചുകൾ, നിശാ ആഘോഷം തുടങ്ങിയവയാണ് ടൂറിസ്റ്റുകളെ തായ്ലൻഡിലേക്ക് ആകർഷിക്കുന്നത്.