ചാരവൃത്തി ആരോപിച്ചാണ് ഗെർഷകോവിച്ചിനെ 2023 മാർച്ചിൽ റഷ്യ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അദ്ദേഹത്തിന് റഷ്യൻ കോടതി 16 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
ശീതയുദ്ധത്തിനുശേഷം നടക്കുന്ന ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണിതെന്നും അമേരിക്കയുടെയും സഖ്യകക്ഷികളുംടെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് ഇതു സാധ്യമായതെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക് സുള്ളിവൻ പറഞ്ഞു.
റഷ്യയിൽനിന്നു മോചിതരായ അമേരിക്കൻ തടവുകാരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രസിഡന്റ് ജോ ബൈഡൻ ഈ സന്തോഷവാർത്ത അവരെ അറിയിച്ചെന്നും സുള്ളിവൻ കൂട്ടിച്ചേർത്തു.