ഇറാനും ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ചർച്ച നടന്നുവെന്ന് ബൈഡൻ പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.
നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജോർദാനിലെ അബ്ദുള്ള രാജാവുമായി ചർച്ച നടത്തി.
വിമാനങ്ങൾ റദ്ദാക്കി അമേരിക്കയിലെ ഡെൽറ്റ എയർലൈൻസ് കന്പനി ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ നിർത്തിവച്ചു. ജർമനിയിലെ ലുഫ്താൻസാ കന്പനി ടെഹ്റാൻ, ബെയ്റൂട്ട്, ടെൽ അവീവ് എന്നിവിടങ്ങളിലേക്ക് ഓഗസ്റ്റ് 12 വരെ സർവീസ്നടത്തില്ലെന്നറിയിച്ചു.
ജോർദാനിലേക്കു വരുന്ന വിമാനങ്ങൾ 45 മിനിട്ട് അധികം പറക്കാനുള്ള ഇന്ധനം കരുതണമെന്നും നിർദേശമുണ്ട്. യുഎസും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോടു ലബനൻ വിടാനും നിർദേശിച്ചിട്ടുണ്ട്.