സഹാറയിൽ വെള്ളപ്പൊക്കം
Monday, October 14, 2024 1:07 AM IST
റബാത്ത്: സഹാറ മരുഭൂമിയിൽ അത്യപൂർവ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. വടക്കനാഫ്രിക്കയിൽ മൊറോക്കോയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള താഗുനൈറ്റ് ഗ്രാമത്തിലാണ് സെപ്റ്റംബറിൽ കനത്ത മഴ അനുഭവപ്പെട്ടത്. രണ്ടു ദിവസത്തിനിടെ 25 സെന്റിമീറ്റർ മഴ ഇവിടെ പെയ്തു. ഇതിനടുത്ത് അര നൂറ്റാണ്ടായി വരണ്ടുകിടന്ന ഇർഖിൽ തടാകമേഖലയിൽ വെള്ളം നിറഞ്ഞു.
ആഫ്രിക്കയുടെ വടക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിലായി 90 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സഹാറ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമാണ്.