എയർ ഏഷ്യയിൽ 50 ശതമാനം വരെ ഇളവ്
Friday, July 12, 2019 11:05 PM IST
കൊച്ചി: കൊച്ചിയിൽനിന്നു ക്വാലാലംപുരിലേക്കും ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ എയർ ഏഷ്യ 50 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. 15 മുതൽ 21 വരെ വാങ്ങുന്ന ടിക്കറ്റിനാണു സൗജന്യനിരക്ക്.
ഈ ടിക്കറ്റ് ഉപയോഗിച്ച് 22 മുതൽ 2020 ഫെബ്രുവരി 29 വരെ യാത്ര ചെയ്യാം. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. ഇതിനു സഹായകമായ വിധത്തിൽ കുറഞ്ഞ നിരക്കിൽ യാത്ര പ്ലാൻ ചെയ്യാൻ ടിക്കറ്റ് നിരക്കിലെ 50 ശതമാനം വരെയുള്ള ഡിസ്കൗണ്ട് സഹായിക്കുമെന്ന് എയർ ഏഷ്യ സിഒഒ സഞ്ജയ് കുമാർ പറഞ്ഞു.
21 വിമാനങ്ങളുള്ള എയർ ഏഷ്യ രാജ്യത്തിനകത്തു 19 സ്ഥലത്തേക്കു സർവീസ് നടത്തുന്നുണ്ട്.