ഓണം ഓഫറുമായി വേൾപൂൾ
Tuesday, August 20, 2019 11:06 PM IST
കൊച്ചി: മുൻനിര ഹോം അപ്ലൈയൻസ് കന്പനിയായ വേൾപൂൾ കോർപറേഷന്റെ അനുബന്ധ സ്ഥാപനമായ വേൾപൂൾ ഇന്ത്യ ലിമിറ്റഡ് കേരളത്തിലെ ഉപയോക്താക്കൾക്കായി "അടിപൊളി ഓണം' ഓഫറുകൾ ആരംഭിച്ചു. സെപ്റ്റംബർ എട്ടുവരെയാണ് ഓഫർ കാലാവധി. ഓഫർ കേരളത്തിലെ ഉപയോക്താക്കൾക്കു മാത്രമാണ്.
ഈ ഉത്സവകാലത്തു വേൾപൂൾ ഉത്പന്നങ്ങൾ വാങ്ങുന്ന 301 ഭാഗ്യശാലികൾക്കു നറുക്കെടുപ്പിലൂടെ സമ്മാനമായി മറ്റൊരു വേൾപൂൾ ഉത്പന്നം സ്വന്തമാക്കാം. ഈ സമ്മാനങ്ങൾക്കു പുറമെ ഉറപ്പായ സമ്മാനങ്ങൾ വേറെയും ലഭിക്കും. വേൾപൂൾ ഉത്പന്നം വാങ്ങുന്പോൾ ലഭിക്കുന്ന സ്ക്രാച്ച് കാർഡിലൂടെയാണ് വേൾപൂൾ ഗ്രാൻഡ് പ്രൈസ് ഭാഗ്യശാലി നറുക്കെടുപ്പിൽ പങ്കാളിയാകുക.
അടിപൊളി ഓണം ഓഫറിലൂടെ എല്ലാ ഉപയോക്താവിനും ഉറപ്പായ സമ്മാനങ്ങളായ ബ്രാൻഡഡ് ഉത്പന്നങ്ങളായ ബോറോസിൽ ദോശ സെറ്റ്, പോർട്ടിക്കോ ബെഡ്ഷീറ്റ്, ആരോ ബാഗ് തുടങ്ങിയവ ലഭിക്കും. വേൾപൂളിന്റെ എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ തുടങ്ങിയവ വാങ്ങുന്നവർക്കെല്ലാം ലഭിക്കുന്ന സ്ക്രാച്ച് കാർഡിലൂടെയാണ് ഗ്രാന്‍ഡ് പ്രൈസ് ജേതാക്കളെ തെരഞ്ഞെടുക്കുക.
കേരളം എന്നും വേൾപൂളിന്റെ പ്രധാനപ്പെട്ട വിപണിയാണെന്നു വേൾപൂൾ ഇന്ത്യ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) കെ.ജി. സിംഗ് വ്യക്തമാക്കി. ഈ ഓണക്കാലത്ത് ഫൈവ് സ്റ്റാർ റേഞ്ച് വാഷിംഗ് മെഷീനും ഏറ്റവും പുതിയ റേഞ്ചിലുള്ള ടോപ് ലോഡ് വാഷിംഗ് മെഷീനും ബ്ലൂം വാഷ് പ്രൊയും വളരെ ആകർഷകമായ വിലക്കുറവിൽ പുറത്തിറക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.